ഖത്തറില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 12 പേര്‍ ഉള്‍പ്പെടെ 159 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 173 പേര്‍ കൂടി രോഗമുക്തരായി. 4,344 പേരില്‍ നടത്തിയ പരിശോധനയില്‍ 159 പേര്‍ക്ക് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്നലെ മുതല്‍ പ്രതിദിന രോഗസംഖ്യ 200 ല്‍ താഴെയാണ്.

നിലവില്‍ 2,807 പേരാണ് രാജ്യത്ത് കോവിഡ് ബാധിതര്‍. ഇവരില്‍ 58 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും 388 പേര്‍ ആശുപത്രി ചികിത്സയിലുമാണ്. രോഗമുക്തരുടെ എണ്ണം 1,23,475 ആയി. ഇതുവരെ 7,95,768 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.