ദോഹ : ഖത്തറില്‍ 3 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 68 വയസ്സുള്ള രണ്ട് പേരും 40 വയസ്സുള്ള വ്യക്തിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 54 ആയി
പുതുതായി 1595 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 68,790 ആയി.പുതുതായി 1811 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ഇതോടെ ആകെ രോഗമുക്തര്‍ 44,338 ആയി. നിലവില്‍ 245 പേരാണ് രാജ്യത്ത് അത്യാഹിത വിഭാഗത്തിലുള്ളത്.



