ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ദിവസങ്ങള്‍ക്കകം എത്തിച്ചേരുമെന്ന് ആരോഗ്യ മന്ത്രാലയം.രാജ്യത്ത് വിതരണം ചെയ്യാനുദ്ദേശിക്കുന്ന കോവിഡ് വാക്സിന്‍ 90 ശതമാനം ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നാലോളം കമ്ബനികളാണ് കോവിഡ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

ആഗോള തലത്തില്‍ തന്നെ കോവിഡ് വാക്സിന്‍ എത്തുന്ന ആദ്യ രാഷ്ട്രങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഡിസംബര്‍ അവസാനത്തിലോ ജനുവരി ആദ്യത്തിലോ കോവിഡ് വാക്സിന്‍ രാജ്യത്ത് പൊതു ജനങ്ങള്‍ക്ക് നല്‍കി തുടങ്ങും. കോവിഡ് വാക്സിന്‍ സൗജന്യമായാണ് ജനങ്ങള്‍ക്ക് നല്‍കുകകയെന്നു ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായാണ് ജനങ്ങള്‍ക്ക് നല്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിനായി വിപുലമായ സജ്ജീകരണങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്