ഖത്തറില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 68 പേര്‍ക്ക് സമ്പ
ര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 108 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഖത്തറില്‍ 221,913 പേരാണ് രോഗമുക്തി നേടിയത്. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണം 599 ആയി.



