ദോഹ: ഖത്തറില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഏഴ് പേര്‍ മരിച്ചു. രാജ്യത്ത് ഒരു ദിവസം ഇത്രയധികം പേര്‍ രോഗബാധമൂലം മരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ മരണസംഖ്യ 93 ആയി. 77, 71, 69, 65, 64, 40, 34 വയസ് പ്രായമുള്ളവരാണ് ഇന്ന് മരിച്ചത്.
1,021 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1,767 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗ ബാധിതരുടെ എണ്ണം 85462ഉം രോഗം സുഖപ്പെട്ടവരുടെ എണ്ണം 65,409ഉം ആയി.24 മണിക്കൂറിനിടെ 16 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 221 പേരാണ് ഇപ്പോള്‍ ഐസിയുവില്‍ ഉള്ളത്. 3,831 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. മൊത്തം ടെസ്റ്റ് ചെയ്തവരുടെ എണ്ണം 3,13,501 ആയി. 19,960 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.