കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നാളെ നടത്താനിക്കുന്ന ഭാരത് ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് തൃണമൂൽ കോൺ​ഗ്രസ്. പാർട്ടി നേതാവും ലോക്സഭാ എംപിയുമായ സൗ​ഗത റോയ് ആണ് ഇക്കാര്യം അറിയിച്ചത്. സമരം ചെയ്യുന്ന കർഷകർക്കൊപ്പമാണ് പാർട്ടി. എന്നാൽ ബന്ദ് പാർട്ടി നയങ്ങൾക്ക് വിരുദ്ധമാണെന്ന് സൗ​ഗത റോയ് പറഞ്ഞു.

കർഷക ദ്രോഹപരമായ മൂന്നു നയങ്ങളും കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആവശ്യപ്പെട്ടു. ബില്ലുകൾ പിൻവലിക്കാൻ കഴിയില്ലെങ്കിൽ കേന്ദ്രസർക്കാർ രാജിവയ്ക്കണമെന്നും വെറാലിയിൽ സംസാരിക്കവെ മമത വ്യക്തമാക്കി.