മാസങ്ങൾ നീണ്ട അടച്ചിടലിനു ശേഷം താജ്മഹൽ സന്ദർശകർക്കായി ഇന്ന് കർശന നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കും. അൺലോക്ക് 4ന്റെ ഭാഗമായാണ് താജ്മഹൽ തുറന്നുകൊടുക്കാനുള്ള തീരുമാനം.
ആദ്യഘട്ടത്തിൽ ദിവസം 5000 പേർക്ക് മാത്രമായിരിക്കും താജിൽ പ്രവേശിക്കാൻ അനുവദിക്കുക. ആഗ്ര കോട്ടയിൽ 2500 പേർക്ക് മാത്രമേ പ്രതിദിനം സന്ദർശനാനുമതിയുള്ളൂ. ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രോണിക് ടിക്കറ്റുകളായിരിക്കും സന്ദർശകർക്ക് ഇനി മുതൽ നൽകുക. മാസ്‌ക് ധരിക്കുക, സാനിറ്റൈസർ തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും പാലിക്കണം എന്നീ വ്യവസ്ഥകളും സന്ദർശകർ പാലിയ്ക്കണം. ഫോട്ടോ എടുക്കുന്നതിനുൾപ്പടെ ശക്തമായ മാനദണ്ഡങ്ങളും സന്ദർശകർ പാലിയ്‌ക്കേണ്ടിവരും.