കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ച ഐപിഎല്ലില്‍ കളിച്ച ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വീട്ടിലെത്തി. ഓസ്‌ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് മാലിദ്വീപിലെ രണ്ടാഴ്ചത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയല്‍ എത്തിയത്.

ഐപിഎല്‍ മാസരങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തിയ ഓസ്‌ട്രേലിയന്‍ താരങ്ങള്‍, സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍, കമന്‍റ്റേറ്റര്‍മാര്‍ എന്നിവര്‍ ഏപ്രില്‍ മുതല്‍ തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടു നില്‍ക്കുകയായിരുന്നു. തിങ്കളാഴ്ച സിഡ്‌നിയില്‍ തിരിച്ചെത്തി കുടുംബത്തോടൊപ്പം ചേര്‍ന്നതോടെ താരങ്ങള്‍ വികാരഭരിതരായി.

“വീട്ടില്‍ എത്താന്‍ പോകുന്നു എന്ന് അറിയുന്നതില്‍ വളരെ സന്തോഷമുണ്ട്” എന്നാണ് ഓസ്‌ട്രേലിയന്‍ ബോളറായ ബെഹ്‌റാന്‍ഡോഫ് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികരിച്ചത്. “മറ്റെവിടെയെങ്കിലും കുടുങ്ങി പോകുക എന്നത് പ്രയാസമാണ്, അതിനു ശേഷം നിങ്ങള്‍ വീട്ടില്‍ എത്തുന്നു എന്ന് അറിയുമ്പോള്‍ ആശ്വാസമാകും, ഇപ്പോള്‍ ഞങ്ങളുടെ ക്വാറന്റൈന്‍ കഴിഞ്ഞു, വീട്ടിലെത്തി കുടുംബത്തെ കാണാന്‍ കാത്തിരിക്കുകയാണ്.”ഓസ്‌ട്രേലിയന്‍ താരം പറഞ്ഞു.

ക്വാറന്റൈന്‍ കഴിഞ്ഞ് എത്തിയ പാറ്റ് കമ്മിന്‍സിനെ ഗര്‍ഭിണിയായ ഭാര്യ ബെക്കി ബസ്‌റ്റോണ്‍ ഹോട്ടലില്‍ എത്തി വികാരഭരിതമായി കെട്ടി പിടിക്കുന്ന വീഡിയോ ഇതിനിടയില്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തക കോള്‍ അമാന്‍ഡ ബെയ്‌ലി ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തത്.