ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന് റോബര്‍ട്ട്സ് രാജിവച്ചു.കോവിഡ് പ്രതിസന്ധി മൂലം എടുത്ത തീരുമാനങ്ങളുടെ പേരില്‍ കെവിന് റോബര്‍ട്ട്സ് വലിയ വിമര്‍ശനമാണ് നേരിട്ടത് ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജി. തീരുമാനങ്ങള്‍ക്കെതിരെ മറ്രംഗങ്ങള്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയതിനെ തുടര്‍ന്നാണ് നടപടി. ക്രിക്കറ്റ് ആസ്ട്രേലിയ ചെയര്‍മാന്‍ ഏള്‍ ഹെഡ്ഡിംഗ്സ് മാദ്ധ്യമ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോളില്‍ രാജി സ്ഥിരീകരിച്ചു.
ആസ്ട്രേലിയയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ സി.ഇ.ഒയായ നിക്ക് ഹോക്ക്‌ലെയെ താത്കാലിക ചുമതല ഏല്പിച്ചതായും ഹെഡ്ഡിംഗ് വ്യക്തമാക്കി.2018 ഒക്ടോബറിലാണ് റോബര്‍ട്ട്സ് സിഇഒ ആയി ചുമതലയേറ്റെടുത്തത്. ട്വന്റി 20 ലോകകപ്പിന്റെ സിഇഒ ആയ നിക്ക് ഹോക്ക്ലിക്ക് താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്.