വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ രക്ഷാവചനം എല്ലാവരെയും അറിയിക്കുകയും അതിന് അനുദിന ജീവിതത്തിലൂടെ സാക്ഷ്യമേകുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ ആദർശവും ദൗത്യവുമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച (20/05/20) വത്തിക്കാനിൽ, പൊതു പ്രഭാഷണത്തിൻറെ അവസാനം യുവജനങ്ങളെയും വയോധികരെയും രോഗികളയെും നവദമ്പതികളെയും അഭിവാദ്യം ചെയ്തവേളയിലാണ് പാപ്പ യേശു ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ ആസന്നമായിരിക്കുന്നത് അനുസ്മരിച്ചു ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സ്വർഗ്ഗാരോഹണത്തിലൂടെ യേശു സഭയ്ക്ക് മുഴുവനുമായി നല്‍കിയ സന്ദേശം “നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ” (മത്തായി 28, 19-20) എന്ന ആഹ്വാനമായിരിന്നുവെന്നും പാപ്പ പറഞ്ഞു.
ക്രിസ്തുവിന്റെ രക്ഷാകര വചനം ലോകമെങ്ങും അറിയിക്കുകയെന്നത് നമ്മുടെ ദൗത്യം: ഫ്രാന്‍സിസ് പാപ്പ
