കഴിഞ്ഞ 50 വര്‍ഷത്തെ ലോക ക്രിക്കറ്റിലെ ഏറ്റവും പ്രചോദനാത്മക നായകനാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍. ഐ.സി.സിയുടെ ഏകദിന, ടി20 ലോകകപ്പും ചാമ്ബ്യന്‍സ് ലീഗ് കിരീടവും നേടിയ ഏക ക്യാപ്റ്റന്‍ കൂടിയാണ് മഹേന്ദ്ര സിംഗ് ധോണി. ധോണി അസാമാന്യ പ്രതിഭയായിരുന്നെന്നും ഏതു വെല്ലുവിളികളും നേരിടാന്‍ ധോണി തയ്യാറായിരുന്നെന്നും ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.

ഇംഗ്ലണ്ട് ഇതിഹാസം മൈക്കിള്‍ ബ്രേര്‍ലി, മുന്‍ ഓസ്‌ട്രേലിയന്‍ താരം ഇയാന്‍ ചാപ്പല്‍, മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലര്‍, മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ് എന്നീ ഇതിഹാസങ്ങളുടെ കൂടെയാണ് ധോണിയുടെ സ്ഥാനമെന്നും ഗ്രെഗ് ചാപ്പല്‍ പറഞ്ഞു. ധോണി തന്റെ എല്ലാ പ്രതീക്ഷകള്‍ക്കും മുകളിലുള്ള പ്രകടനമാണ് പുറത്തെടുത്തതെന്നും താന്‍ കണ്ടതില്‍ വെച്ച്‌ ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയാണെന്നും ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.