വിറ്റാമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഒന്നാണ് ക്യാരറ്റ്. നിറം നല്കുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് ക്യാരറ്റിനെ കൂടുതല്‍ ഗുണമുള്ളതാക്കുന്നത്. ക്യാരറ്റിലെ ആന്റിഓക്സിഡന്റുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ക്യാരറ്റ് പരമാവധി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ക്യാരറ്റ് ഇനി മുതല്‍ മില്‍ക്ക് ഷേക്കായി കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇനി എങ്ങനെയാണ് ക്യാരറ്റ് മില്‍ക്ക് ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കാം.
വേണ്ട ചേരുവകള്‍
ക്യാരറ്റ് 2 എണ്ണം
ഏലയ്ക്ക 2 എണ്ണം
തണുത്ത പാല് 500 ml
പഞ്ചസാര ആവശ്യത്തിന്
അണ്ടിപ്പരിപ്പ്,പിസ്ത,ബദാം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
പീല്‍ ചെയ്ത ക്യാരറ്റ്, ഏലയ്ക്ക ,അല്പം വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. ചൂടാറിയത് ശേഷം ക്യാരറ്റ് നന്നായി അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ,പഞ്ചസാരയും ചേര്‍ത്ത് അടിച്ചെടുക്കുക. ഇത് അരിച്ചു ഗ്ലാസ്സിലേക്കോഴിച്ചു മുകളില്‍ അല്പം നട്ട്സ് പൊടിച്ചു ചേര്‍ത്ത് കുടിക്കാവുന്നതാണ്. ക്യാരറ്റ് മില്‍ക്ക് ഷേക്ക് തയ്യാറായി



