മാഡ്രിഡ്: കോവിഡ് വൈറസ് വ്യാപനം വീണ്ടും രൂക്ഷമായതോടെ സ്പെയിന് തലസ്ഥാനമായ മാഡ്രിഡില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ യാത്രകള്‍ ഒഴികെയുള്ളവ നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
1,33,000ലേറെ കോവിഡ് കേസുകളാണ് മാഡ്രിഡില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ വീണ്ടും ലോക്കഡൗണ്‍ ഏര്‍പ്പെടുത്താന്‍ സ്പാനിഷ് ഭരണകൂടം തീരുമാനിച്ചത്.
അതേസമയം, മാഡ്രിഡിലെ പ്രദേശിക ഭരണകൂടം ലോക്കഡൗണിനെ എതിര്‍ത്തുവെന്നും വിവരങ്ങളുണ്ട്. ഈ അടച്ചിടല്‍ നിയമവിധേയമല്ലെന്ന് മാഡ്രിഡിലെ ചില ഉന്നത നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം എന്നുമുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരികയെന്ന് വ്യക്തമാക്കിയിട്ടില്ല. അതിര്‍ത്തികള്‍ ഉള്‍പ്പെടെ അയ്ക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
രാജ്യത്ത് ഇതുവരെ 769,188 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 31,791 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തു. 12,723,989 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.



