വാഷിംഗ്ടണ്‍ ഡിസി: സര്‍ക്കാരിന്റെ നടപടി ക്രമങ്ങള്‍ കോവിഡ് രോഗത്തെ നിയന്ത്രിക്കാന്‍ ഏറെ സഹായിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുടര്‍ച്ചയായി 26-ാം ദിവസവും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയപ്പോഴാണ് ട്രംപ് തന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിച്ചത്.
നിരവധി സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ രോഗികളുടേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് കാണിക്കുന്നത്. ഫ്ളോറിഡയിലും അരിസോണയിലും ഹൂസ്റ്റണിലുമെല്ലാം നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനിടയിലാണ് ട്രംപ് തന്റെ ഭരണത്തിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഒരു പ്രസിഡന്റിന്റെ ഭാഗത്തു നിന്ന് ഇത്തരം പ്രവൃത്തികള്‍ ഒരു രാജ്യവും പ്രതീക്ഷിക്കുന്നില്ലെന്ന് ഡെമോക്രാറ്റുകള്‍ തുറന്നടിച്ചു.



