പത്തനംതിട്ട: ചാലാപ്പള്ളിയില്‍ കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാറി വീട്ടില്‍ എത്തിച്ചു. ഇന്ന് കോവിഡ് ബാധിച്ച് മരിച്ച ചാലാപ്പള്ളി സ്വദേശി പുരുഷോത്തമന്റെ മൃതദേഹത്തിന് പകരം രണ്ട് ദിവസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ച കോന്നി സ്വദേശിനി ചിന്നമ്മ ഡാനിയലിന്റെ മൃതദേഹമാണ് വീട്ടില്‍ എത്തിച്ചത്.
പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍ക്ക് തെറ്റുപറ്റിയതാണ് മൃതദേഹം മാറാന്‍ കാരണമായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിഴവ് മനസിലായതോടെ മൃതദേഹം തിരികെ കൊണ്ടുപോയിരുന്നു.