തിരൂര്‍: സെപ്റ്റംബര്‍ 14ന് തിരൂര്‍ പൂക്കയിലില് മരിച്ച പരേതനായ ചേപ്ര മുഹമ്മദ് കുട്ടി എന്ന കുട്ടിബാവയുടെ ഭാര്യ സുഹ്റയുടെ (57) കോവിഡ് ഫലം നെഗറ്റിവ്.
15നാണ് മൊബൈല്‍ ഫോണിലേക്ക് കോവിഡ് നെഗറ്റീവാണെന്ന മെസേജ് വന്നത്. ആരോഗ്യ വകുപ്പുമായും മറ്റും ബന്ധപ്പെട്ടെങ്കിലും ഒരു ആശ്വാസ നടപടിയുമുണ്ടായില്ലെന്ന് മകന് പറഞ്ഞു. കോവിഡ് ബാധിച്ചുമരിച്ചു എന്ന ആരോഗ്യ വകുപ്പിെന്റ അറിയിപ്പ് കാരണം കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു കോരങ്ങത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്. മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അവസാനമായി കാണാന്‍ പോലും കഴിഞ്ഞില്ല.
സ്വന്തം മഹല്ലില്‍ മറവ് ചെയ്യാനും കഴിഞ്ഞിരുന്നില്ല. കോവിഡ് ബാധിതയാണെന്ന പ്രചാരണം കാരണം ഒറ്റപ്പെട്ടു കഴിയേണ്ട അവസ്ഥയാണുള്ളതെന്നും ബന്ധുക്കള്‍ പറഞ്ഞു.