ചെന്നൈ: തമിഴ്നാട്ടില്‍ 1562 പേര്‍ക്കുകൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 286 ആയി. സംസ്ഥാനത്ത് 33,229 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 15,413 ആണ് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം.
ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ച മാത്രം 1,149 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12 പേര് മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 23, 298 ആയി. കന്യാകുമാരി, തെങ്കാശി അതിര്‍ത്തി ജില്ലകളില്‍ രോഗബാധിതര്‍ കൂടുകയാണ്. അതേസമയം, കോയമ്ബത്തൂരിലും തിരുപ്പൂരിലും പുതിയ കേസുകളില്ല.
സംസ്ഥാനത്ത് ഇന്ന് 14,982 സാമ്ബിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഇതുവരെ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 5.80 ലക്ഷമായി. അതിനിടെ, 528 പേര് ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. 17,527 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്.
17 deaths also reported in Tamil Nadu today, 3 at private hospitals & 14 at government hospitals: State Health Department https://twitter.com/ANI/status/1269991257163456512 …
ANI✔@ANI
1562 #COVID19 cases reported in Tamil Nadu today. Total number of cases in the state is now at 33229, including 15413 active cases, 17527 recovered, & 286 deaths: State Health Department




