കോഴിക്കോട്: ഫ്രാന്‍സിസ് റോഡില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി. ഫ്രാന്‍സിസ് റോഡ് ഐസ് പ്ലാന്റിന് സമീപത്തെ റെയിന്‍ കോട്ട്, ഹെല്‍മറ്റ് എന്നിവ വില്‍ക്കുന്ന മൊത്ത വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.
ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നാണ് തീ ഉയര്‍ന്നത്. മൂന്നാം നില മുഴുവനായും കത്തി നശിച്ചു. കടയിലേക്കുള്ള വഴി ചെറുതായതിനാലും കടയില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ് പൊട്ടിത്തെറിച്ചതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പത്തിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു സ്ഥലത്തെത്തിയിരുന്നു.



