വാഷിംഗ്ടണ്‍: കോവിഡ് വൈറസ് ബാധ വര്‍ധിക്കുന്നതിനിടെ ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തിയത് അമേരിക്കയിലാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇത്തരത്തില്‍ പരിശോധന നടത്തിയതിനാലാണ് ഇത്രയും പേര്‍ക്ക് രോഗ ബാധയുണ്ടെന്ന് കണ്ടെത്താനായതെന്നും അദ്ദേഹം വ്യക്തമാക്കി 1.79 മില്യണ്‍ പേര്‍ക്കാണ് കൊറോണ പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുള്ളത്.
വൈറസ് ബാധയേ പ്രതിരോധിക്കാന്‍ സജ്ജമാണ് രാജ്യമെന്നും ട്രംപ് പറഞ്ഞു. സവിശേഷ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് നിരവധി സഹായങ്ങള്‍ എത്തിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. ഡെമോക്രാറ്റ് അംഗങ്ങള്‍ പോലും തന്റെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Blackrose Finbitnex



