എറണാകുളം: ജില്ലയില്‍ ഇന്നലെ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്തോടെ എറണാകുളത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 83 ആയി. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 78 പേരും, ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 5 പേരുമാണ് ചികിത്സയിലുള്ളത്. ഇന്നലെ ജില്ലയില്‍ നിന്നും 114 സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് .
ഇന്നലെ 157 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 13 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 305 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ഇന്നലെ 221 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 66 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു. ജില്ലാ സര്‍വൈലന്‍സ് യൂണിറ്റില്‍ നിന്ന് ഇന്നലെ നിരീക്ഷണത്തിലുള്ള 356 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. കൂടാതെ സംശയ നിവാരണത്തിനായി 41 ഫോണ്‍ വിളികള്‍ സര്‍വൈലന്‍സ് യൂണിറ്റിലേക്കും എത്തി.