സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3123 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 41 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗബാധയേറ്റവര്‍ 167267 ഉം മരണം 1387 ഉം ആയി ഉയര്‍ന്നു. ചികില്‍സയില്‍ കഴിയുന്ന ഏഴു പേരുടെ നില അതീവ ഗുരുതരമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ ഹുഫൂഫിലാണ്.
2912 പേര് രോഗമുക്തി നേടി. ഇതോടെ സുഖംപ്രാപിച്ചവരുടെ ആകെ എണ്ണം 112797 ആയി. ഇന്നലെ മാത്രം 34511 കോവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. സൗദിയില്‍ 53083 രോഗികളാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.