സൗദിയില്‍ പുതിയ രോഗികളുടെ എണ്ണത്തെക്കാള്‍ രോഗമുക്തരുടെ എണ്ണം വീണ്ടും ഉയര്‍ന്നുതുടങ്ങി. തിങ്കളാഴ്​ച 3393 പേര്‍ക്ക്​ രോഗം പുതുതായി സ്ഥിരീകരിച്ചപ്പോള്‍ 4045 പേര്‍ സുഖം പ്രാപിച്ചു. കാല്‍ലക്ഷത്തോളം ടെസ്​റ്റ്​ നടന്നപ്പോഴാണ്​ ഇത്രയും പേരില്‍ കോവിഡ്​ പോസിറ്റീവ്​ സ്ഥിരീകരിച്ചത്​. അതേകാലയളവില്‍ തന്നെയാണ്​ ആശുപത്രികളില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ നിന്ന്​ 4045 പേര്‍ സുഖം പ്രാപിച്ച്‌​ പുറത്തിറങ്ങുന്നത്​.

രാജ്യത്ത് 101130 പേര്‍ ഇതുവരെ രോഗമുക്തരായി. ഇതോടെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 54523 ആയി കുറഞ്ഞു.ഇതില്‍ 2045 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്താകെ വൈറസ്​ ബാധ സ്ഥിരീകരിച്ച ആളുകളുടെ ആകെ എണ്ണം 161005 ആയി.