ഹൈദരാബാദ്: അന്ധ്രാപ്രദേശില്‍ കോവിഡ് വ്യാപനത്തിന് ശമനമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,601 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 73 പേര്‍ മരിച്ചു.

ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,17,094 ആയി. ഇന്ന് 73 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 4,560 ആയി.

നിലവില്‍ സംസ്ഥാനത്ത് 96,769 ആക്ടീവ് കേസുകളാണ്. 4,15,765 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടതായും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,684 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 87 പേരാണ് മരിച്ചത്. ഇന്ന് 6,599 പേര്‍ക്ക് രോഗ മുക്തിയുണ്ട്.

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4,74,940 ആി. അതില്‍ 4,16,715 പേരും രോഗ മുക്തരായി ആശുപത്രി വിട്ടു. ഇന്ന് 87 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 8,012 ആയി. 50,213 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.