കോവിഡ് വാക്‌സിന്‍ ക​ണ്ടെ​ത്തി​യാ​ലും ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ല്ലെ​ന്ന് വി​ദ​ഗ്ധ​ര്‍.വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ വാ​ക്സി​ന്‍​കൊ​ണ്ടു മാ​ത്രം സാ​ധി​ക്കി​ല്ലെ​ന്നും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കു​റ​ച്ചു​നാ​ളു​ക​ള്‍ കൂ​ടി തു​ട​ര​ണ​മെ​ന്നും വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

കോവിഡ് വാക്‌സിന്‍ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തു​ന്ന​തി​ന് ആ​റ് മാ​സം മു​ത​ല്‍ ഒ​രു വ​ര്‍​ഷം​വ​രെ എ​ടു​ക്കാം. വാ​ക്സി​ന്‍ നി​ര്‍​മി​ക്കു​ന്ന​തി​ല്‍ ഗു​രു​ത​ര​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ ഉ​ണ്ട്. നി​ര്‍​മാ​ണ​ത്തി​ലും സം​ഭ​ര​ണ​ത്തി​ലു​മു​ള്ള ത​ട​സ​ങ്ങ​ള്‍, വാ​ക്സി​നു​ക​ള്‍ എ​ത്ര​ത്തോ​ളം ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കും എ​ന്ന​ത് സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ള്‍, ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ​യൊ​ക്കെ​യാ​ണ് വെ​ല്ലു​വി​ളി.