ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ശാസ്ത്രലോകമെന്നും വാക്സിന്‍ യാഥാര്‍ഥ്യമായാല്‍ ആദ്യ ഡോസ് നല്‍കുക കോവിഡ് പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനെയും മന്ത്രി അഭിനന്ദിച്ചു.
ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ രാജ്യത്തെ ആരോഗ്യ മേഖലയില്‍ വ്യാപക മാറ്റങ്ങള്‍ കൊണ്ടുവരും. ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വഴി ഏത് രോഗിയുടെയും രോഗവിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് എളുപ്പം ലഭ്യമാകും -അദ്ദേഹം പറഞ്ഞു.
രാജ്യത്ത് എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്ബര്‍ നല്‍കുന്ന ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ വെച്ച് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
പൂര്‍ണ്ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭം ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഓരോ ഇന്ത്യക്കാരനും അവരുടെ മെഡിക്കല്‍ അവസ്ഥകളെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഐഡി കാര്‍ഡ് ലഭിക്കുമെന്നും മോദി പറഞ്ഞിരുന്നു.



