രാജ്യത്ത് ആദ്യമായി കോവിഡ് വാക്സിന്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. ഈ പദ്ധതിക്ക് ആദ്യമായി തുടക്കമിടുന്നത് രാജസ്ഥാനിലെ ബിക്കാറീനിലാണ്. ഇനി മുതല്‍ ബിക്കാറീനുകാര്‍ക്ക് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനെടുക്കാന്‍ വാക്സിന്‍ കേന്ദ്രങ്ങളിലേക്കോ ആശുപത്രികളിലേക്കോ പോകേണ്ടി വരില്ല.
ഈ സേവനം ലഭ്യമാക്കാനായി രാജസ്ഥാന്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ ആരംഭിച്ചിട്ടുണ്ട്. വാക്സിന്‍ വേണ്ടവര്‍ വാട്സ് ആപ്പ് നമ്ബര്‍ വഴി അവരുടെ പേരും വിലാസവും നല്‍കണം. ഹെല്‍പ്പ്ലൈന്‍ നമ്ബറില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലത്ത് കുറഞ്ഞത് 10 പേരെങ്കിലും ഉള്ളപ്പോള്‍ മാത്രമേ വീട്ടില്‍ വാക്സിന്‍ ലഭ്യമാകുന്ന സേവനം ലഭ്യമാവുകയുള്ളു.
കഴിഞ്ഞ ദിവസം മൊബൈല്‍ വാക്സിനേഷന് വാഹനങ്ങള്‍ ബിക്കാനീര്‍ അഡ്മിനിസ്ട്രേഷന് പുറത്തിറക്കിയിരുന്നു. ഇത്തരത്തില്‍ മൂന്ന് വാഹനങ്ങളാണ് ബിക്കാനീറില്‍ മാത്രം സര്‍വീസ് നടത്തുന്നത്. രാജസ്ഥാന്‍ ഇതുവരെ 33.15 ലക്ഷത്തിലധികം ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു.



