സോള്‍: കോവിഡ് വാക്സിന്‍റെ 30 ലക്ഷത്തോളം ഡോസ് ഉത്തരകൊറിയ നിരസിച്ചതായി യൂണിസെഫ്.ചൈനീസ് നിര്‍മിത സിനോവാകിന്റെ 29.7 ലക്ഷം ഡോസാണ് ഉത്തരകൊറിയയുടെ പൊതുജനാരോഗ്യ മന്ത്രാലയം സ്വീകരിക്കില്ലെന്ന് അറിയിച്ചത്.ഈ വാക്സിന്‍ രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും യൂണിസെഫ് അറിയിച്ചു.

പാര്‍ശ്വഫലങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലായില്‍ നല്‍കിയ കോവിഷീല്‍ഡ് വാക്സിനുകളും ഉത്തരകൊറിയ സ്വീകരിച്ചിരുന്നില്ല. ഇതുവരെയും രാജ്യത്ത് ഒരാള്‍ക്കുപോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഉത്തരകൊറിയ ഇപ്പോഴും അവകാശപ്പെടുന്നത്.