കോവിഡ് വാക്സിനേഷനിലെ അപകാത കാരണം പ്രവാസികളായ ആയിരങ്ങളുടെ മടക്കയാത്ര പ്രതിസന്ധിയിലായി. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വെവ്വേറെ സര്‍ട്ടഫിക്കറ്റുകള്‍ അനുവദിക്കുന്നതാണ് പ്രതിസന്ധിക്ക് ഇപ്പോള്‍ കാരണമായത്. പരാതികളില്‍ വിവരശേഖരണം നടക്കുകയാണെന്നും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കോവിഡ് വാക്സിന്‍റെ രണ്ടു ഡോസുകള്‍ക്കിടയിലെ 84 ദിവസമെന്ന കാലാവധിയില്‍ പ്രവാസികള്‍ക്ക് ഇളവു നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇളവ് ലഭിച്ചതോടെ ആദ്യ ഡോസ് സ്വീകരിച്ച പലര്‍ക്കും മെയ് 15നും ജൂലൈ 15 നും ഇടയില്‍ രണ്ടാം ഡോസ് എടുക്കാനായി. എന്നാല്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് കേന്ദ്ര – കേരള സര്‍ക്കാരുകളുടെ രണ്ട് വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകളാണ് ലഭിച്ചത്.