അബുദാബി : യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന. ശനിയാഴ്ച 705പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരാള്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 73,471ഉം, മരണസംഖ്യ 388ഉം ആയി. 82,333 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 494പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 63,652 ആയി ഉയര്‍ന്നുവെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
നിലവില്‍ 9,431 പേര്‍ ചികിത്സയിലുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടി പരമാവധി രോഗികളെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. നിലവില്‍ 74 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അധികൃതരുമായി സഹകരിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.