മെക്‌സിക്കോ: കോവിഡ് ബാധിച്ചു കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളിയായ കന്യാസ്ത്രീ മരിച്ചു. തിരുവമ്പാടി പൊന്നാങ്കയം നെടുങ്കൊമ്പിൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അഡൽഡയാണ് ( 67 ) മരിച്ചത് . മദർ തെരേസ സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്നു. മെക്സിക്കോയിൽ മിഷനറിയായി സേവനം ചെയ്തു വരികയായിരുന്നു.
കോവിഡ്: മലയാളി കന്യാസ്ത്രീ മെക്സിക്കോയിൽ മരിച്ചു
