• ഷാജീ രാമപുരം

ന്യുയോർക്ക്: കോവിഡിനെതിരായ പോരാട്ടത്തിന് ഐക്യവും ആത്മവിശ്വാസവും പകർന്ന് ചെന്നൈ ബ്രോഡ് വേ സെന്റ്.തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ സ്റ്റുഡന്റ് മൂവ്മെന്റിന്റെ മുൻകാല അംഗങ്ങളുടെ കൂട്ടായ്‌മ ആയ അമ്മ എന്ന സംഘടനയുടെ നേതൃത്വത്തിൽ ആണ് ഗാനങ്ങൾ ആലപിച്ചത്.

1970 മുതൽ 1990 വരെ എംജിഒസിഎസ്എം എന്ന സംഘടനയിൽ പ്രവർത്തിച്ചിരുന്നവരും എന്നാൽ ഇപ്പോൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വസിക്കുന്നതുമായ 64 ഗായകരെ ഒന്നിച്ച് കോർത്തിണക്കിയാണ് ഇപ്രകാരം ഗാനങ്ങൾ തയ്യാറാക്കിയത് എന്ന് ഡോ.സാലി കെ.നെൽസൺ (ന്യൂജേഴ്സി), ബ്രോഡ് വേ ചർച്ചിൽ ഈ കാലഘട്ടത്തിൽ വികാരിയായിരുന്ന പരേതനായ റവ.ഫാ.ഫിലിപ് ചെമ്പോത്തറയുടെ മകൾ സോമി ജേക്കബ് (ഡാളസ്) എന്നിവർ അറിയിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ് മെത്രാപോലിത്തയാണ് ഗാനങ്ങളുടെ വിഡിയോ ആശിർവദിച്ച് പ്രകാശനം ചെയ്തത്. സംഗീത സംവിധായകൻ വിനോദ് സൈമൺ, മോഹൻ ഡാനിയൽ എന്നിവരാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. അമ്മ എംജിഒസിഎസ്എം ചെന്നൈ എന്ന പേരിൽ വിഡിയോ യൂട്യൂബിൽ ലഭ്യമാണ്.