വത്തിക്കാന്‍: കൊവിഡ് മഹാമാരി രൂക്ഷമായതിന് ശേഷം ആദ്യമായി റോമിനു പുറത്തേക്ക് യാത്രക്ക് ഒരുങ്ങി മാര്‍പ്പാപ്പ. അടുത്ത മാസം മൂന്നിന് ഇറ്റലിയിലെ തന്നെ അസീസി നഗരത്തിലെ പള്ളിയിലേക്ക് ആണ് പോപ്പിന്റെ യാത്ര. കൊവിഡ് ഭീഷണി വന്നതോടെ ഫെബ്രുവരി മുതല്‍ പോപ്പ് ഔദ്യോഗിക യാത്രകള്‍ എല്ലാം റദ്ദാക്കിയിരുന്നു. ഇറ്റലി സന്ദര്‍ശനത്തിന് ഇടയിലും വിശ്വസികളുമായി നേരിട്ട് സംവദിക്കാന്‍ ആലോചന ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷയുടെ ഭാഗമായി എല്ലാ മുന്‍ കരുതലും പാലിച്ചാകും യാത്ര എന്നും വത്തിക്കാന്‍ അറിയിച്ചു.