ഫ്‌ളോറിഡ∙ കോവിഡ് അതിജീവനങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്കു പരിപൂര്‍ണ്ണ പിന്തുണയും സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി ഫോമ ഹെല്‍പിങ് ഹാന്‍ഡ്‌സിന്റെ സൗത്ത് ഈസ്‌റ്റേണ്‍, സതേണ്‍, സണ്‍ഷൈന്‍ റീജിയനുകളുടെ സോണല്‍ കോര്‍ഡിനേറ്റര്‍ ആയ ജയിംസ് ഇല്ലിക്കല്‍ അറിയിച്ചു.

ഫോമ നടപ്പാക്കിവരുന്ന കോവിഡ് റിലീഫ് എക്കണോമിക്‌സ് പാക്കേജ്, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, സിലിണ്ടറുകള്‍, ടാങ്കുകള്‍ തുടങ്ങിയവ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് അഭൂതപൂര്‍വ്വമായ പ്രതികരണങ്ങളാണ് ലഭിച്ചത്.

ഫോമ ഹെല്‍പിങ് ഹാന്‍ഡ്‌സ്, അംഗ സംഘടനകള്‍, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍, ജില്ലാ ഭരണകൂടങ്ങള്‍ തുടങ്ങിയവര്‍ സഹായ ഹസ്തവുമായി രംഗത്തുണ്ട്.

ഓക്‌സിജന്‍ കിട്ടാതെ, അടിയന്തര മരുന്നുകള്‍ ലഭ്യമല്ലാതെ അതിവേദനയോടെ മനുഷ്യസഹോദരങ്ങള്‍ മരണത്തിനു കീഴ്‌പ്പെടുന്ന അതി ദയനീയ കാഴ്ചകളാണ് നാം അനുദിനം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.

താഴെക്കൊടുത്തിരിക്കുന്ന ഗോ ഫണ്ട് മീയിലൂടെയോ, ഫോമയുമായി നേരിട്ട് ബന്ധപ്പെട്ടോ നിങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കാവുന്നതാണ്.

ഒപ്പം കൊറോണ വൈറസിന്റെ ഉന്മൂലനത്തിനും, പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കും നാം ഏവരും ഉണർന്നു പ്രവര്‍ത്തിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു.

ഗോ ഫണ്ട് മീ ലിങ്ക്: https://gofund.me/c668fdc8