ദുബായ് : കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ദുബായ് നഗരത്തില്‍ രാത്രിജീവിതം സജീവമായി ഉണര്‍ന്നു . കോമഡി ഷോകള്‍, ലൈവ് മ്യൂസിക് പരിപാടികള്‍ എന്നിവയാണ് പുനരാരംഭിക്കുന്നത് . സാമൂഹിക അകലം, മാസ്ക് തുടങ്ങിയവ ഉള്‍പ്പെടെ ചട്ടങ്ങളെല്ലാം പാലിക്കണമെന്നു മാത്രം.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ഷെയ്ഖ് റാഷിദ് ഹാളില്‍ ബല്‍ഖീസ്, സെയ്ഫ് നബീല്‍, മൊഹമ്മദ് അസാഫ് എന്നിവരുടെ ലൈവ് സംഗീതനിശയുണ്ടാകും.ഇന്ന് രാത്രി സ്റ്റുഡിയോ വണ്‍ ഹോട്ടലില്‍ നിക് ഗുറേ, ജാക്ക് ജൂനിയര്‍, ലിസ കറി എന്നിവരുടെ കോമഡി അരങ്ങേറും. ടിക്കറ്റുകള്‍ www.thelaughterfactory.com. ബോളിവുഡിന്റെ സുനീതി ചൗഹാന്റെ സംഗീതനിശ ഇന്ന് കൊക്കകോള അരീനയില്‍ നടക്കും .
രാത്രി എട്ടു മുതലാകും പ്രവേശനം.
രണ്ടിന്റെയും ടിക്കറ്റുകള്‍ക്ക് visitdubai.com. നാളെ മുതല്‍ ദുബായ് സമ്മര്‍ ഷോപ്പിങ് ഫെസ്റ്റ് തീരുന്നതു വരെ ദുബായ് ഓപ്പറയില്‍ പ്രമുഖരുടെ സംഗീത പരിപാടികള്‍ അരങ്ങേറും . സെപ്റ്റംബര്‍ 26 വരെ തുടരുന്ന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഭകളെത്തി രാവുകള്‍ സംഗീത സാന്ദ്രമാക്കും. സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ കോമഡി താരം ഫര്‍ഹാന്‍ നാസിബ് സാലന്റെ കലാപരിപാടികളും കൊഴുക്കും .



