ദോഹ : ഖത്തറില്‍ ഒരു രോഗികൂടി ഇന്നു മരണമടഞ്ഞതോടെ കോവിഡ് ബാധിച്ച് ഖത്തറില്‍ മരിച്ചവരുടെ എണ്ണം 208 ആയി. 82 വയസുള്ള രോഗിയാണ് ഇന്നു മരിച്ചത്. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നാണ് ഖത്തറിലേത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇതില്‍ 231 പേര്‍ ഖത്തര്‍ നിവാസികളും 8 പേര്‍ വിദേശത്തു നിന്ന് എത്തിയവരുമാണ്. ഇതോടെ ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,22,214 ആയി. ഇതില്‍ 1,19,144 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. ഇന്നു രോഗമുക്തി ലഭിച്ചത് 213 പേര്‍ക്കാണ്. നിലവില്‍ രോഗികളായുള്ളത് 2,862 പേരാണ്. നാലാഴ്ചയായി മൂവായിരത്തില്‍ താഴെയാണ് രോഗികള്‍. ഇതില്‍ ആശുപത്രി ചികിത്സയിലുള്ളത് 424 പേരാണ്. ഇവരില്‍ 55 പേര്‍ അതിതീവ്ര പരിചരണത്തിലാണ്. 24 മണിക്കൂറിനിടെ 4,987 പരിശോധനകള്‍ നടത്തിയതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 7,00,414 ആയി. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് : ഖത്തറില്‍ ഇന്ന് 1 മരണം പരിശോധനകള്‍ 7 ലക്ഷം കടന്നു



