ദോഹ : ഒരു രോഗി കൂടി ഇന്നു മരിച്ചതോടെ ഖത്തറില്‍ കോവിഡ് മരണങ്ങള്‍ 215 ആയി. 63 വയസുള്ള രോഗിയാണ് ഇന്നു മരണമടഞ്ഞത്. ഇന്നു രോഗം സ്ഥിരീകരിച്ചത് 205 പേരിലാണ്. ഇതോടെ ആകെ രോഗബാധിതര്‍ 1,26,164 ആയി. ഇന്നലെ പുതിയ രോഗികള്‍ 200ലും താഴെയായിരുന്നു. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 197 പേരാണ്. ഇതോടെ ഖത്തറില്‍ ആകെ രോഗമുക്തര്‍ 1,23,108 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,841 പേരാണ്. ഇവരില്‍ ആശുപത്രികളിലുള്ളത് 395 പേര്‍ മാത്രം. ഇതില്‍ 39 പേരും 24 മണിക്കൂറിനിടെ അഡ്മിറ്റ് ആയവരാണ്. 59 പേര്‍ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. 7,86,224 പരിശോധനകളാണ് ഖത്തര്‍ ഇതേവരെ നടത്തിയത്. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ്: ഖത്തറില്‍ ഇന്ന് ഒരു മരണം
