കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഓസ്ട്രേലിയയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കര്‍ശന ഉപാധികളോടെ മാത്രമേ സ്വകാര്യ വാഹനയാത്ര അനുവദിക്കുന്നുളളു. പൊതുഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു. ഒരേ വീട്ടില്‍ താമസിക്കുന്ന ബന്ധുക്കള്‍ക്ക് മാത്രമാണ് കൂടെ യാത്രക്ക് അനുമതി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം കുറഞ്ഞ സമയം പ്രവര്‍ത്തിക്കാം.
രാജ്യത്ത് ഇന്നലെ 4,482 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 4,232 കേസുകള്‍ ന്യൂസൗത്ത് വെയില്‍സിലാണ്. രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്നതിനാല്‍ ഇവിടം പൂര്‍ണ്ണമായി അടച്ചിട്ടു.



