ന്യുഡല്‍ഹി: കോവിഡ് 19 മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് അതിജീവനത്തിനു വേണ്ടി പൊരുതേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥ ഹൃദയഭേദകമാണെന്ന് സുപ്രീം കോടതി. കുട്ടികളുടെ സംരക്ഷണത്തിനായി കേന്ദ്ര-സഗസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ പദ്ധതികളില്‍ സംതൃപ്തിയുണ്ടെന്നും കോടതി വ്യക്തമാക്കി.

മാതാപിതാക്കളില്‍ ഒരാളെയോ രണ്ടു പേരേയോ നഷ്ടപ്പെട്ട് അനാഥരാക്കപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനം തൃപ്തികരമായ പുരോഗതിയുണ്ട്. തളര്‍ന്നുപോയ ഈ കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ നിന്ന് സര്‍ക്കാരുകള്‍ ശ്രദ്ധചെലുത്തുമെന്നതില്‍ സംശയമില്ലെന്നും ജസ്റ്റീസുമാരായ എല്‍ നാഗേശ്വര റാവുവും അനിരുദ്ധ ബോസും പറഞ്ഞു.

കുട്ടികളുടെ സംരക്ഷണത്തില്‍ കോടതി സ്വമേധയ എടുത്ത കേസിലാണ് ഉത്തരവ്. ഒരു ലക്ഷത്തിലേറെ കുട്ടികള്‍ മാതാപിതാക്കളില്‍ ഒരാളെയോ രണ്ടു പേരേയുമോ നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിന് ഭരണഘടനാപരമായ അവകാശമുണ്ടെന്നും അത് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

പി.എം കെയേഴ്‌സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് 18 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി വ്യക്തമാക്കി. 2600 കുട്ടികള്‍ ഇതിനകം ഈ പദ്ധതിയുടെ കീഴില്‍ വന്നിട്ടുണ്ട്. 418 അപേക്ഷികള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റുമാരുടെ പരിഗണനയിലാണ്.

ഇത്തരം സാഹചര്യത്തിലുള്ള കുട്ടികളെ ശിശുക്ഷേമ സമിതി കള്‍ പരിശോധിക്കണമെന്നും അത് പൂര്‍ത്തിയായശേഷം സര്‍ക്കാരിന്റെ സംരക്ഷണരവും സാമ്ബത്തിക സഹായവും ആവശ്യമില്ലാത്തവരുടെ കണക്കെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.