ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി മാളുകളുടെയും ഷോപ്പിങ് കേന്ദ്രങ്ങളുടേയും പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കി.
ജൂണ്‍ 15 മുതലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാളുകളും വാണിജ്യകേന്ദ്രങ്ങളും ഭാഗികമായി പ്രവര്‍ത്തനം പുനരാരംഭിക്കുക പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കിയും കോവിഡ് വ്യാപനം പരമാവധി ഒഴിവാക്കിയുമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ മാളുകളും ഷോപ്പിങ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.