റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ ചൊവ്വാഴ്​ച 41 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ​ 1052 ആയി. ജിദ്ദയിലാണ് ചൊവ്വാഴ്​ചയും​ കൂടുതലാളുകള്‍ മരിച്ചത്, 21 പേര്‍. മക്ക (4), റിയാദ്​ (3), ഹുഫൂഫ്​ (2), ഖത്വീഫ്​ (2), മദീന (1), ദമ്മാം (1), ഖോബാര്‍ (1), തബൂക്ക്​ (1), ബീഷ (1), അല്‍മുബറസ്​ (1), അല്‍ബാഹ (1), ജീസാന്‍​ (1) എന്നിവിടങ്ങളിലാണ് ബാക്കി​ മരണങ്ങള്‍ സംഭവിച്ചത്​.