റിയാദ്​: കോവിഡ്​ ബാധിച്ച്‌ റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന​ മലയാളി യുവാവ്​ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തുറക്കല്‍ സ്വദേശിയും തിരൂരങ്ങാടി വെന്നിയൂര്‍ കൊടിമരം വി.കെ.എം ഹൗസില്‍ താമസക്കാരനുമായ മു-ഫീദ് (30)​ ആണ്​ വ്യാഴാഴ്​ച ഉച്ചക്ക്​ റിയാദിലെ ഡോ. സുലൈമാന്‍ ഹബീബ്​ ആശുപത്രിയില്‍ മരിച്ചത്​. മൂന്നുദിവസം മുമ്ബാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഇൗ മാസം 15ന്​ റിയാദിലെ അമീര്‍ മുഹമ്മദ്​ ആശുപത്രിയില്‍ കോവിഡ്​ പരിശോധന നടത്തുകയും പോസിറ്റീവാണെന്ന്​ സ്ഥിരീകരിക്കുകയും ചെയ്​തിരുന്നു.