ചൈനയില്‍ കോവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടികളുമായി ചൈനീസ് സര്‍ക്കാര്‍.രോഗം ബാധിച്ചവരുടെ വീടുകള്‍ ഇരുമ്ബ് ദണ്ഡുകള്‍ ഉപയോഗിച്ച് പുറത്തുനിന്ന് പൂട്ടിയിടുകയാണ് അധികൃതര്‍ ചെയ്യുന്നത്. ചിലയിടങ്ങളില്‍ രോഗികള്‍ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങള്‍ മൊത്തത്തില്‍ അടച്ചുപൂട്ടിയതായും വിവരമുണ്ട്. ദിവസത്തില്‍ മൂന്നുതവണയില്‍ കൂടുതല്‍ വാതില്‍ തുറന്നതായി കണ്ടെത്തിയാല്‍ അവരെ പൂട്ടിയിടുമെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു.
അതേസമയം പുതിയ കോവിഡ് വേരിയന്‍റുകള്‍ക്ക് എവിടെയും എപ്പോഴും എത്തിപ്പെടാന്‍ കഴിയുമെന്ന് പുതിയ കേന്ദ്രസര്‍ക്കാര്‍ പഠനം പറയുന്നു. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് എന്നീ വേരിയന്‍റുകളില്‍ നടത്തിയ പഠനത്തിലാണ് ഈ വൈറസുകള്‍ക്ക് എവിടെ വേണമെങ്കിലും എത്തിപ്പെടാന്‍ കഴിയുമെന്ന് കണ്ടെത്തിയത്.



