മാസങ്ങള്‍ക്ക്​ മുമ്പ്‌​ അപൂര്‍വമായൊരു ന്യുമോണിയ വാര്‍ത്ത ചൈനയില്‍ നിന്ന്​ പുറത്തു വന്നപ്പോള്‍, ലോകത്തെയാകെ സ്​തംഭിപ്പിക്കാന്‍ കരുത്തുള്ള ഭീകരനാണതെന്ന്​ ആരും കരുതിയിരുന്നില്ല. മാസങ്ങള്‍ക്കകം ലോകമാകെയുള്ള ജനങ്ങളുടെ ജീവിതമാകെ മാറുന്നതാണ്​ പിന്നീട്​ കണ്ടത്​. നേരത്തെയുണ്ടായിരുന്ന ജീവിതക്രമത്തിലേക്കുള്ള തിരിച്ച്‌​ പോക്ക്​ ഇനിയെന്നാണെന്ന ചോദ്യമാണ്​ ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്​. വാക്​സിന്‍ ഗവേഷണങ്ങളിലെ പുരോഗതി പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും കോവിഡ്​ വൈറസ്​ വര്‍ഷങ്ങളോളം മനുഷ്യരുടെ കൂടെ തന്നെ കാണുമെന്നാണ്​ മേഖലയിലെ വിദഗ്​ധ​ര്‍ പറയുന്നത്​.

‘കോവിഡ്​ 19 വൈറസ്​ ഉടനെയൊന്നും നമ്മെ വിട്ടു പോകില്ല. വ്യാപന സാധ്യത ഉള്ളിടത്തൊക്കെ അത്​ രോഗം പരത്തിക്കൊണ്ടിരിക്കും’ – ലോകാരോഗ്യ സംഘടനയുടെ ഗ​േവഷക സൗമ്യ സോമിനാഥന്‍ പറയുന്നു. നിലവിലെ അവസ്​​ഥയില്‍ വാക്​സിന്‍ ലഭ്യമായാല്‍ കൂടി കോവിഡ്​ വ്യാപനം ഇടവേളകളില്‍ കൂടിയും കുറഞ്ഞുമായി വര്‍ഷങ്ങളോളം നില നില്‍ക്കുമെന്നാണ്​ പകര്‍ച്ചവ്യാധി മേഖലയില്‍ പഠനം നടത്തുന്നവരും നല്‍കുന്ന സൂചന. വസൂരി മാത്രമാണ്​ നമുക്ക്​ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞ വൈറസ്​ രോഗം. മറ്റു വൈറല്‍ രോഗങ്ങ​െള നിയന്ത്രിച്ച്‌​ നിര്‍ത്താന്‍ മാത്രമാണ്​ കഴിഞ്ഞിട്ടുള്ളതെന്നിരിക്കെ, എപ്പോഴും എവിടെയും പ്രതീക്ഷിക്കാവുന്ന രോഗവ്യാപന ഭീഷണിയുമായി കോവിഡ്​ വര്‍ഷങ്ങളോളം മനുഷ്യ സമൂഹത്തി​െന്‍റ കൂടെത്തന്നെ കാണും.

കൊ​റോണ വൈറസിനെതിരെ 29 വാക്​സിന്‍ ഗവേഷണങ്ങള്‍ മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലാണെന്ന്​ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയില്‍ വാക്​സിന്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല്‍, കോവിഡ്​ വൈറസി​െനതിരെ വാക്​സിനുകളുടെ പ്രതിരോധ ശേഷി എത്രകാലം നില നില്‍ക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായ പരീക്ഷണങ്ങളിലൂടെ മാത്രം ഉറപ്പിക്കാനാകുകയുള്ളുവെന്നും അത്​ കൂടുതല്‍ സമയം ആവശ്യമായ ഗവേഷണ പ്രവര്‍ത്തനമാണെന്നും ഒാക്​സ്​​േഫാര്‍ഡില്‍ വാക്​സിന്‍ ഗവേഷണത്തിന്​ നേതൃത്വം നല്‍കുന്ന സാറാ ഗില്‍ബര്‍ട്ട്​ പറയുന്നു.

മാത്രമല്ല, വാക്​സിനുകള്‍ ലഭ്യമായാല്‍ തന്നെയും ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള ‘ഹൈ റിസ്​ക്​’ വിഭാഗത്തിനാണ്​ ലഭ്യമാകുക. വ്യാപകമായി ഉപയോഗിക്കാനാകുന്ന സുരക്ഷിത വാക്​സിനുകള്‍ അടുത്ത വര്‍ഷം അവസാനമാകു​േമ്ബാ​ഴേക്ക്​ പ്രതീക്ഷിച്ചാല്‍ മതിയെന്ന്​ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ നോവാട്ടിസി​െന്‍റ സി.ഇ.ഒ വാസ്​ നരസിംഹന്‍ പറയുന്നു. കോവിഡി​െന്‍റ പൂര്‍ണമായ നിര്‍മാര്‍ജനം ഇപ്പോള്‍ അസാധ്യമാണെന്നും നരസിംഹന്‍ ചൂണ്ടികാണിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കനുസരിച്ച്‌​ കോവിഡ്​ ബാധിതരുടെ എണ്ണം ഇതിനകം രണ്ട്​ കോടിയിലധികമായി. 7.5 ലക്ഷത്തിലധികം ആളുകള്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചിട്ടുമുണ്ട്​.

ഏറെകാലം കൂടെയുണ്ടാകും

നമുക്ക്​ പരിചിതമല്ലാത്ത വൈറസുകളില്‍ നിന്നും ബാക്​ടീരിയകളില്‍ നിന്നുമുള്ള രോഗബാധ ഈയടുത്തായി കൂടുകയാണെന്ന്​ എഡിന്‍ബര്‍ഗ്​ യൂണിവേഴ്​സിറ്റിയിലെ ദേവി ശ്രീധര്‍ പറയുന്നു. നഗരവല്‍കരണവും വനനശീകരണവും വന്യജീവികളുമായുള്ള മനുഷ്യരുടെ സമ്ബര്‍ക്കം വര്‍ധിപ്പിച്ചുവെന്നും ഇത്​ കൂടുതല്‍ വൈറസ്​ ബാധ മനുഷ്യരിലുണ്ടാക്കാന്‍ കാരണമായെന്നും ദേവി ചൂണ്ടികാട്ടുന്നു.

വന്യജീവിതവുമായുള്ള സമ്ബര്‍ക്കം കുറക്കുന്നതിനുള്ള നടപടികളെടുത്തില്ലെങ്കില്‍ പുതിയ വൈറസുകളുടെ വ്യാപനത്തിനും സാധ്യത ഉണ്ടെന്ന്​ ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ നീല്‍ ഫെര്‍ഗൂസണ്‍ പറയുന്നു.

സാമൂഹിക വ്യാപന സാധ്യതയുള്ള വൈറസ്​ രോഗങ്ങള്‍ മനുഷ്യ സമൂഹത്തിന്​ ഉയര്‍ത്തുന്ന ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആസൂത്രിതമായ നടപടികള്‍ ഭരണകൂടങ്ങള്‍ തന്നെ നടപ്പാക്കണമെന്നാണ്​​ വിദഗ്​ധര്‍ ചൂണ്ടികാണിക്കുന്നത്​. ആരോഗ്യ ഗവേഷണ രംഗത്തും ചികിത്സാ രംഗത്തും സര്‍ക്കാറുകള്‍ തന്നെ മുതല്‍ മുടക്കുന്ന സാഹചര്യമുണ്ടായില്ലെങ്കില്‍ ഭാവി വെല്ലുവിളി നിറഞ്ഞതായിരുക്കും.