കോഴിക്കോട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ഓണക്കാല വിപണി ലക്ഷ്യമിട്ട് എത്തിച്ച 40 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കസ്റ്റഡിയിലായി.
പിടിയിലായവരില്‍ നിന്ന് 40 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. മയക്കുമരുന്ന് സംഘത്തിലെ പ്രതികളില്‍ ഒരാള്‍ക്ക് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പോലിസിന് സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.



