കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, കോഴിക്കോട് ജില്ലയില്‍ തീവ്ര വ്യാപനമുളള തദ്ദേശ ഭരണ വാര്‍ഡുകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിവാര രോഗ വ്യാപന തോത് എട്ടില്‍ കൂടുതലുള്ള കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ അടച്ചിട്ടു.
ഇവിടെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. നിരോധനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചിട്ടുണ്ട്.



