കരിപ്പൂര്‍: കോഴിക്കോട്​ വിമാനത്താവളത്തില്‍നിന്നുള്ള ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വിസുകള്‍ പുനരാരംഭിക്കുന്നു. ജൂലൈ രണ്ട്​ മുതലാണ്​ മുംബൈ, ​ൈഹദരാബാദ്​, ചെന്നൈ സെക്​ടറുകളില്‍ സര്‍വിസ്​ നടത്തുന്നത്​. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ്​ സര്‍വിസ്​.

രാവിലെ 10.55ന്​ മുംബൈയില്‍നിന്നു പുറപ്പെടുന്ന വിമാനം 12.40ന്​ കരിപ്പൂരിലെത്തും. തിരിച്ച്‌​ 1.10ന്​ പുറപ്പെട്ട്​ 2.50ന്​ മുംബൈയിലെത്തും. ​ൈഹദരാബാദില്‍നിന്ന്​ വൈകീട്ട്​ 6.20ന്​ പുറപ്പെട്ട്​ രാത്രി 8.45നാണ്​ കരിപ്പൂരിലെത്തുക. 9.05ന്​ മടങ്ങുന്ന വിമാനം രാത്രി 11.30ന്​ ഹൈദരാബാദി​ല്‍ തിരിച്ചെത്തും.

ചെന്നൈയില്‍നിന്ന്​ രാവിലെ 6.25നാണ്​ സര്‍വിസ്​. 8.15ന്​ ഇവിടെ എത്തുന്ന വിമാനം 8.30ന്​ മടങ്ങി 10.20ന്​ ചെന്നൈയിലെത്തും. മുംബൈയിലേക്ക്​ 180 പേര്‍ക്ക്​ സഞ്ചരിക്കാവുന്ന എ 320യും ചെന്നൈ, ​ൈഹദരാബാദ്​ സെക്​ടറില്‍ 76 പേര്‍ക്ക്​ സഞ്ചരിക്കാവുന്ന എ.ടി.ആര്‍ വിമാനവുമാണ്​ ഉപയോഗിക്കുക.