കോഴിക്കോട്: ജില്ലയില്‍ അടച്ചു പൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ട മുഴുവന്‍ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രങ്ങളും തുറന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഹോട്ടലുകള്‍, ലോഡ്ജുകള്‍, റെസിഡന്‍സികള്‍ തുടങ്ങി 42 ക്വാറന്റീന് കേന്ദ്രങ്ങളായിരുന്നു അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. പ്രവാസികളില്‍ പലരും ക്വാറന്റീന് സൗകര്യമില്ലാതെ പെരുവഴിയിലാവുന്ന സംഭവങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ആളില്ലെന്ന കാരണം പറഞ്ഞ് ഇവ അടച്ചൂപൂട്ടാന്‍ ഉത്തരവിട്ടത്. ഇക്കാര്യം വാര്‍ത്തയായതോടെ ക്വാറന്റീന് കേന്ദ്രങ്ങള്‍ അടിയന്തരമായി തുറക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
കോഴിക്കോട് ജില്ലയില്‍ അടച്ചു പൂട്ടിയ ക്വാറന്റീന് കേന്ദ്രങ്ങള്‍ തുറന്നു



