ഒക്കലഹോമ ∙ രണ്ടു വയസ്സുള്ള ഇരട്ട പെൺകുട്ടികൾ ഡയപ്പർ മാത്രം ധരിച്ചു പുറത്തു കോരിച്ചൊരിയുന്ന മഴയിൽ ഓടിനടന്ന സംഭവത്തിൽ 22 വയസ്സുള്ള പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലെക്ക ഐഫ്നർ ടൗൺ ഹോമിന്റെ ബ്രിട്ടൻ റോഡിൽ രണ്ടു കുട്ടികൾ മഴയിൽ ഓടി കളിക്കുന്നതു ശ്രദ്ധയിൽപെട്ട ഒരു സ്ത്രീയാണു വിവരം പൊലീസിനെ അറിയിച്ചത്.

കുട്ടികളുടെ മാതാപിതാക്കളെ ആദ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പിന്നീടു ടൗൺ ഹോമുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ കുട്ടികൾ താമസിച്ചിരുന്ന ടൗൺ ഹൗസ് കണ്ടെത്തി. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ രണ്ടു തോക്കുകൾ കൈവശം വച്ചു ടോയ്‍ലറ്റിൽ ബോധരഹിതനായി കിടക്കുന്ന ടയലർ മില്ലർ (22) എന്ന പിതാവിനെ കണ്ടെത്തി. വീടിനകത്ത് ഒരു ബാഗ് കഞ്ചാവും, ആയിരക്കണക്കിനു ഡോളറും പൊലീസ് കണ്ടെടുത്തു.

തുടർന്ന് പൊലീസ് ടയ്‍ലറെ കസ്റ്റഡിയിലെടുത്തു ഫയർ ആം കൈവശം വയ്ക്കൽ, കുട്ടികളെ അശ്രദ്ധമായി പുറത്തു വിടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. രണ്ടു കുട്ടികളെ മാതാവിനെ ഏൽപിക്കുകയും ചെയ്തു.

മയക്കു മരുന്നു കൈവശം വച്ചതിനും കേസ്സെടുക്കുമെന്നു പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ ഒക്‌ലഹോമ കൗണ്ടി ജയിലിലടച്ചു.