ആരാധകര്‍ ഇല്ലാതെ നടന്ന കോപ അമേരിക്കയില്‍ ഫൈനല്‍ കാണാന്‍ കാണികളെ അനുവദിക്കുമെന്ന് റിയോ അധികാരികള്‍. സ്റ്റേഡിയത്തിൽ 10 ശതമാനം കാണികളെ അനുവദിക്കാന്‍ ആണ് റിയോ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ ടിക്കറ്റുകള്‍ കാണികള്‍ക്ക് വില്‍പ്പനക്ക് വക്കില്ല. 2,200 വീതം ടിക്കറ്റുകള്‍ ബ്രസീല്‍, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് ലഭിക്കുമ്പോൾ 1,100 ടിക്കറ്റുകള്‍ ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാര്‍ക്ക് ആയിരിക്കും ലഭിക്കുക. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 നു ആണ് കോപ അമേരിക്ക ഫൈനല്‍ നടക്കുക.