ചേളാരി: ലോക്ക് ഡൗണില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് അനുവദിച്ച്‌ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ പ്രത്യേക സാഹചര്യത്തില്‍ ഇരു സര്‍ക്കാരുകളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും നല്‍കിയ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായും പാലിച്ചുകൊണ്ട് പള്ളികള്‍ തുറക്കാമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വ്യവസ്ഥകള്‍ ഒരു നിലക്കും പാലിക്കാന്‍ കഴിയാത്ത പ്രദേശങ്ങളിലെ പള്ളികളില്‍ നിലവിലെ അവസ്ഥ തുടരാവുന്നതാണെന്നും സംഘടനയുടെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടരി പ്രൊഫ. കെ ആലിക്കട്ടി മുസ്‌ലിയാരും സെക്രട്ടറി എം ടി അബ്ദുള്ള മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.